Lead NewsNEWS

1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ്

കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലം ഉടമയുടെയും ലൈസന്‍സിയുടെയും സാക്ഷ്യപത്രത്തിന്മേല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി 5 പ്രവൃത്തി ദിവസങ്ങള്‍ക്കം നല്‍കുന്ന കൈപ്പറ്റ് സാക്ഷ്യപത്രം നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്ന തിനുള്ള അനുവാദമായും കണക്കാക്കുന്നതിന് ഭേദഗതിയിലൂടെ പഞ്ചായത്ത് നിയമത്തില്‍ 235 കെ എ എന്ന വകുപ്പും മുനിസിപ്പല്‍ നിയമത്തില്‍ 392എ എന്ന വകുപ്പും കൂട്ടിച്ചേര്‍ത്തു.

എ). 7 മീറ്ററില്‍ കുറവായ ഉയരമുള്ള 2 നിലവരെയുള്ള 300 ച.മീറ്ററില്‍ കുറവായ വാസഗൃഹങ്ങള്‍.

ബി).7 മീറ്ററില്‍ കുറവായ ഉയരമുള്ള 2 നിലവരെയുള്ള 200 ച.മീറ്ററില്‍ കുറവായ വിസ്തീര്‍ണ്ണത്തോടു കൂടിയ ഹോസ്റ്റല്‍, അനാഥാലയങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരവും, ദേശസ്നേഹപരവു മായ ആവശ്യങ്ങള്‍ക്കുവേണ്ടി ആളുകള്‍ സമ്മേളിക്കുന്ന കെട്ടിടങ്ങള്‍.

സി). 7 മീറ്ററില്‍ കുറവായ ഉയരമുള്ള 2 നിലവരെയുള്ള 100 ച. മീറ്ററില്‍ കുറവായ വിസ്തീര്‍ണ്ണത്തോടുകൂടിയ വാണിജ്യ കെട്ടിടങ്ങള്‍, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍ എന്നിവയാണ് സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കുക.

കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിക്കുന്നതിന്മേല്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നത് 15 ദിവസമായി കുറച്ച് പഞ്ചായത്ത് നഗര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന തിനും മന്ത്രിസഭായോഗം തീരുമാനിച്ചു. കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുന്ന ലൈസെൻസി ,ആർകിടെക്ട്,കെട്ടിട ഉടമ എന്നിവർ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാൽ വലിയ തുക ഫൈൻ ഈടാക്കാനും,ലൈസെൻസിയുടെ ലൈസൻസ് റദ്ദാക്കാനും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു.

Back to top button
error: