Lead NewsNEWS

ഇന്ത്യൻ വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ; കരാറില്‍ ഒപ്പുവെച്ച് കേന്ദ്രസര്‍ക്കാര്‍

ന്ത്യൻ വ്യോമസേനയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനമായ എയറോ നോട്ടീസുമായി 48000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. ബംഗളൂരുവിലെ എയറോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംങ്ങിന്റെ സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രാലയ ഡയറക്ടർ ജനറൽ വിയൽ കാന്ത റാവു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ 6 മാധവന് കരാർ രേഖ കൈമാറി.

അതേസമയം ഇന്നു വരെയുള്ള ഏറ്റവും വലിയ മേഘ്ന ഇന്ത്യാ പ്രതിരോധ കരാർ ആയിരിക്കും ഇതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഉയർന്ന ഭീഷണി നേരിടുന്ന അന്തരീക്ഷത്തിലും നിഷ്പ്രയാസം പ്രവർത്തിക്കാൻ കഴിയുന്ന സിംഗിൾ എൻജിൻ മൾട്ടി റോൾ സൂപ്പർസോണിക് യുദ്ധവിമാനമാണ് തേജസ്. ആദ്യ മോഡലിൽ നിന്ന് 43 മാറ്റങ്ങളാണ് പുതിയ വിമാനത്തിന് വരുത്തിയിരിക്കുന്നത്.

Back to top button
error: