LIFETRENDING

”മാധവി”യുമായി രഞ്ജിത്ത്

ലയാളത്തിലെ ഏറ്റവും താരമൂല്യം ഏറിയ തിരക്കഥാകൃത്താണ് രഞ്ജിത്ത്. തിരക്കഥയെഴുതിയ മിക്ക സിനിമകളും സൂപ്പർഹിറ്റുകൾ ആക്കിമാറ്റിയ രചയിതാവ്. രാവണപ്രഭു എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനിലേക്കുള്ള പരിവേഷം ആദ്യമായി രഞ്ജിത്തില്‍ ഉണ്ടാവുന്നത്.

തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയതോടെ സംവിധായക കുപ്പായം വീണ്ടും വീണ്ടും രഞ്ജിത് അണിയുകയായിരുന്നു. പിന്നീട് രഞ്ജിത്തിന്റെ തൂലികയിൽ നിന്നും മികച്ച ഒരുപാട് സൃഷ്ടികൾ പിറന്നിട്ടുണ്ട്. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനി കഴിഞ്ഞവർഷം നിർമ്മിച്ച അയ്യപ്പനും കോശിയും എന്ന ചിത്രവും വലിയ സാമ്പത്തിക വിജയവും നിരൂപക പ്രീതിയും സമ്പാദിച്ചിരുന്നു.

ഇപ്പോഴിതാ രഞ്ജിത്ത് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നമിതാ പ്രമോദിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് മാധവി എന്നാണ്. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker