LIFETRENDING

ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തം: ആളപായമില്ല

പ്രശസ്ത ചലച്ചിത്ര താരങ്ങളായ പ്രഭാസിനെയും സെയ്ഫ് അലി ഖാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തം. ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു ആദിപുരുഷിന്റെ സെറ്റിൽ തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും ആളപായമില്ല എന്നുള്ളതാണ് പുറത്തുവരുന്ന വിവരം. മുംബൈയിലെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്.

സംഭവം നടക്കുബോള്‍ ചലച്ചിത്ര താരങ്ങളോ മറ്റ് പിന്നണി പ്രവർത്തകരോ സെറ്റില്‍ ഉണ്ടായിരുന്നില്ല എന്നുള്ളത് വലിയ ആളപായവും ഗുരുതര പരിക്കുകളും കുറച്ചിട്ടുണ്ട്. താനാജി എന്ന ചിത്രം സംവിധാനം ചെയ്ത ഓം റൗട്ട് രാമരാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് തന്റെ പുതിയ ചിത്രമായ ആദിപുരുഷ് ഒരുക്കുന്നത്. ത്രീഡി മികവോടെ ഒരുങ്ങുന്ന ആദി പുരുഷ് നിർമ്മിക്കുന്നത് ടീ സീരിസാണ്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നട, തമിഴ് എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ആയിട്ടായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.

Back to top button
error: