നൃത്തം മാത്രമല്ല പാചകവും പ്രിയപ്പെട്ടത്: ശോഭന

ലയാളസിനിമയിലെ പകരക്കാരില്ലാത്ത താരമാണ് നടി ശോഭന. തൊണ്ണൂറുകളിൽ സജീവമായി നിന്നിരുന്ന പല ചലച്ചിത്ര താരങ്ങളെക്കുറിച്ചും ഇക്കാലഘട്ടത്തിലെ നടിമാരോട് ഉപമിച്ച് പറയാറുണ്ടെങ്കിലും ശോഭനയ്ക്ക് ഒരു പകരക്കാരി എന്ന് പേരില്‍ ആരെയും സൂചിപ്പിക്കാറില്ല.

ശോഭനയെപ്പോലെ അസാധ്യ മെയ് വഴക്കമുള്ള മറ്റൊരു നർത്തകി മലയാളസിനിമയിൽ നിലവിലില്ലെന്ന് വേണം പറയാൻ. തിര, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ താരം ഇക്കാലഘട്ടത്തിലെ പ്രേക്ഷകരുടെയും മനം കവര്‍ന്നീട്ടുണ്ട്. സിനിമയിൽ നിന്നും ഇടക്കാലത്ത് മാറിനിന്ന താരം സ്വന്തമായി നൃത്ത വിദ്യാലയവും സ്റ്റേജ് ഷോകളും ആയി സജീവമായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ താരം പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. സിംപിളായി മുട്ട ചിക്കുന്നതിന്റെ റെസിപ്പി വീഡിയോയാണ് ഇത്തവണ താരം പങ്കുവച്ചിരിക്കുന്നത്. പുതിയ വീഡിയോയിലൂടെ പാചക്കാത്തേയും പാചകം ചെയ്തു തരുന്നവരെയും ആദരിക്കണമെന്ന് കൂടി താരം ഓർമിപ്പിക്കുന്നു. പാചകം ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പലപ്പോഴും അതിനു സാധിച്ചിട്ടില്ല എന്നും ഇനി മുതല്‍ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ല എന്നും പറഞ്ഞു കൊണ്ടാണ് താരം പാചകം ചെയ്യുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version