”ഓപ്പറേഷൻ ജാവ” സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

രുപറ്റം പോലീസുകാരുടെയും അവർ ഏർപ്പെട്ടിരിക്കുന്ന മിഷന്റെയും കഥ പറയുന്ന ഓപ്പറേഷൻ ജാവയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് 19 മണിക്കൂർ പിന്നിടുമ്പോൾ യൂട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പർ വൺ ആയിരിക്കുകയാണ് ഓപ്പറേഷൻ ജാവയുടെ ട്രെയിലർ. ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു പറ്റം പോലീസുകാരെ കേന്ദ്രീകരിച്ച് നടക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലുവർഗീസ്, ലുക്മാന്‍, മാത്യു തോമസ്, മമിതാ ബിജു, ഇർഷാദ് അലി, അലക്സാണ്ടർ പ്രശാന്ത്, ജോണി ആന്റണി, ധന്യ അനന്യ, വിനീത കോശി തുടങ്ങിയ താരനിര ഓപ്പറേഷൻ ജാവയുടെ ഭാഗമാകുന്നു.

കേരള പോലീസിന്റെ സൈബർ വിഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി സിനിമാസിന്റെ ബാനറിൽ പത്മ ഉദയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫൈസ് സാദിഖ് ചിത്രത്തിന്റെ ഛായാഗ്രഹണവും ജെയ്ക് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. നിഷാദ് യൂസുഫ് എഡിറ്റിങ്ങും ദുന്ദു രാജീവ് ആര്‍ട്ട് ഡിസൈനിങ്ങും നടത്തിയിരിക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version