NEWS

ഹോളിവുഡ്‌ നടന്‍ ഡസ്റ്റിന്‍ ഡൈമണ്ട് അന്തരിച്ചു

ടന്‍ ഡസ്റ്റിന്‍ ഡയമണ്ട് അന്തരിച്ചു. 44 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 2 മണിയോടെയായിരുന്നു അന്ത്യം.വൈകി സ്ഥിരീകരിച്ച അര്‍ബുദബാധയായിരുന്നു മരണകാരണം. രോഗം മൂര്‍ച്ഛിച്ചത്തിനാല്‍ ചികിത്സ ഫലിക്കാതെ വരികയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നടന് പുറമെ സംവിധായകന്‍, സ്റ്റാന്ഡ് അപ്പ് കൊമേഡിയന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശ്‌സതനായിരുന്നു.

ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന അദ്ദേഹം നിരവധി സീരിയലുകളില്‍ വേഷമിട്ടു. അമേരിക്കന്‍ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്‌കേപ്പ്, സേവ്ഡ് ബൈ ദ ബെല്‍ തുടങ്ങിയ സീരിയലുകളിലും, ലോങ് ഷോട്ട്, മേയ്ഡ് തുടങ്ങിയ ചിത്രങ്ങൡലും, നിരവധി ടിവി ഷോകളില്‍ അവതാരകനായും മത്സരാര്‍ത്ഥിയായും അദ്ദേഹം പങ്കെടുത്തു. 2009ല്‍ ജെന്നിഫര്‍ മിസ്‌റെയെ വിവാഹം കഴിഞ്ഞ ഡസ്റ്റിന്‍ പിന്നീട് 2013ല്‍ വേര്‍പിരിഞ്ഞിരുന്നു.

Back to top button
error: