Lead NewsNEWS

ധനസമാഹരണതുക വകമാറ്റി; യൂത്ത് ലീഗിൽ പി കെ ഫിറോസിനെതിരെ ആരോപണം

യൂത്ത് ലീഗിൽ പി കെ ഫിറോസിനെതിരെ ആരോപണം. കത്വ ഉന്നാവോ പീഡനത്തിനിരയായവ ർക്കുവേണ്ടി പിരിച്ച തുക ഫിറോസ് വകമാറ്റി എന്നാണ് യൂത്ത് ലീഗിന്റെ ദേശീയ സമിതി അംഗമായ യൂസഫ് പടനിലം ആരോപിക്കുന്നത്. സുബൈറിനെതിരെയും യൂസഫ് ആരോപണം ഉന്നയിക്കുന്നുണ്ട്.

ഏപ്രിൽ 20ന് കത്വ ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് പള്ളികളിൽ അടക്കം യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയിരുന്നു. പെൺകുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവും ഉദ്ദേശിച്ചായിരുന്നു ധനസമാഹരണം. കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത സമാഹരണത്തിന്റെ യാതൊരു കണക്കും നിലവിലില്ല. യൂസഫ് പറയുന്നു.

ധനസമാഹരണത്തിന് 15 ലക്ഷം രൂപ പികെ ഫിറോസ് തന്റെ യാത്രയുടെ കടം തീർക്കാൻ ഉപയോഗിച്ചെന്നും സി ജെ സുബൈർ പല ഉത്തരേന്ത്യൻ യാത്രകൾ നടത്താൻ ഈ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നും യൂസഫ് ആരോപിക്കുന്നു. മാത്രമല്ല ഈ വിവരങ്ങൾ പുറത്ത് പറയാതിരിക്കാൻ തനിക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ആറുമാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നിയമനടപടികൾ ഒന്നും എടുക്കാത്തതിനെ തുടർന്നാണ് യൂസഫ് ഇപ്പോൾ വെളിപ്പെടുത്തലുമായി എത്തിയത്.

Back to top button
error: