LIFETRENDING

”ചക്ര” ഫെബ്രുവരി 19 ന് എത്തുന്നു

വിശാലിനെ നായകനാക്കി എം എസ് ആനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചക്ര ഫെബ്രുവരി 19 ന് നാല് ഭാഷകളിലായി പ്രദർശനത്തിനെത്തുന്നു. വിശാൽ ഫിലിം ഫാക്ടറിക്ക് വേണ്ടി വിശാൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തില്‍ വിശാലിനൊപ്പം ശ്രദ്ധാ ശ്രീനാഥും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രദ്ധാ ശ്രീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ പ്രദർശന തീയതി പുറത്തറിഞ്ഞത്. ചക്രയുടെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ തന്നെ ഫോൺ വിളിച്ചെന്നും നാലു ഭാഷകളിലായി ഫെബ്രുവരി 19ന് ചിത്രം എത്തുമെന്ന കാര്യം തന്നെ അറിയിച്ചു എന്നുമാണ് ശ്രദ്ധ ശ്രീനാഥ് ഫേസ്ബുക്കിൽ കുറിച്ചത്.

ചിത്രത്തിൽ ചന്ദ്രു എന്ന മിലിറ്ററി ഓഫീസറുടെ വേഷത്തിലാണ് വിശാൽ എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചക്ര. ഇന്ത്യയില്‍ നടക്കുന്ന സൈബർ ക്രൈംസിനെ കേന്ദ്രീകരിച്ചാണ് ചക്രയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Back to top button
error: