കേരളത്തിൽ പുതുക്കിയ മദ്യ വില ഇന്നു മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. വിതരണക്കാർ ബെവ്‌കോക്ക് നൽകുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയിൽ ഏഴ് ശതമാനമാണ് വർധന. ഏറ്റവും വില കുറഞ്ഞതും വലിയ വിൽപ്പനയും ഉള്ള ജവാൻ റം ഫുൾ ബോട്ടിലിന് 420 രൂപ ഉണ്ടായിരുന്നത് 450 രൂപയായി.

ബിയറും വൈനും ഒഴികെയുള്ള എല്ലാ മദ്യത്തിനും വിലവർദ്ധനവ് ഉണ്ട്. മധുര 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബഹു കോവയ്ക്ക ഒരു രൂപയും കമ്പനിക്ക് നാലു രൂപയും ആണ് കിട്ടുന്നത്.

മദ്യത്തിന് വില വർദ്ധിക്കുമ്പോൾ സർക്കാരിന് പ്രതിവർഷം ആയിരം കോടി രൂപയുടെ അധിക വരുമാനം ലഭിക്കും എന്നാണ് വിലയിരുത്തൽ

Exit mobile version