Lead NewsNEWS

ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിച്ച് ലോകത്തിന്റെ ആത്മവിശ്വാസം വളർത്തി; കേന്ദ്രബജറ്റിനെ പ്രശംസിച്ച് മോദി

നമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച ഈ വർഷത്തെ ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്ഭുത പൂർവ്വമായ സാഹചര്യത്തിൽ അവതരിപ്പിച്ച ബജറ്റ് ഗ്രാമങ്ങൾക്കും കർഷകർക്കും ഊർജ്ജം ആവുന്ന തരത്തിൽ ആയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാനസൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയ ജീവിത സൗഹൃദത്തിന് ഊന്നൽ നൽകിയുള്ള വളർച്ചയുമാണ് ബജറ്റിൽ പ്രധാന ആശയങ്ങൾ ആയി ധനമന്ത്രി പ്രഖ്യാപിച്ചത് ഇന്ന് പ്രഖ്യാപിക്കുന്ന ബജറ്റിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇന്ത്യയ്ക്ക് അനുകൂലമായ ഒരു ബജറ്റാണ് പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ തുക നീക്കി വെച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി, തീരുമാനങ്ങളെല്ലാം ഗ്രാമങ്ങൾക്കും കർഷകർക്കും ആശ്വാസം നൽകുന്നവയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

Back to top button
error: