LIFETRENDING

”ഓപ്പറേഷൻ ജാവ” യുടെ ട്രെയിലർ ഇന്ന് വൈകിട്ട് എത്തും

കേരള പോലീസിലെ ഒരു പറ്റം ഉദ്യോഗസ്ഥർ നടത്തുന്ന സാഹസികമായ ദൗത്യത്തെ ആസ്പദമാക്കി തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച ഓപ്പറേഷൻ ജാവയുടെ ട്രെയിലർ ഇന്ന് വൈകിട്ട് എത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

വിനായകൻ, ബാലുവർഗീസ്, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ലുക്മാന്‍ ലുക്കു, പ്രശാന്ത് അലക്സാണ്ടർ, ബിനു പപ്പു, ദീപക് വിജയൻ, പി ബാലചന്ദ്രൻ, ധന്യ അനന്യ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. വി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഓപ്പറേഷൻ ജാവയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. നിഷാദ് യൂസഫ് എഡിറ്റിങ്ങും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.

Back to top button
error: