Lead NewsNEWS

ലീഗിനെതിരെ വീണ്ടും എ വിജയരാഘവൻ

മുസ്ലിംലീഗിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എ വിജയരാഘവൻ. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമരരംഗത്തിറങ്ങി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് വിജയരാഘവൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു.

സംവരണത്തിനെതിരെ കേരളത്തിൽ രംഗത്തിറങ്ങിയത് വർഗീയസംഘടനകളാണ്. പ്രകടനപത്രികയിൽ കോൺഗ്രസിൻറെ പ്രഖ്യാപിതനയമായിരുന്നു മുന്നാക്കസംവരണം എന്ന് വരെ പറഞ്ഞിട്ടും അതിനെതിരെ ലീഗ് നിലപാടെടുത്തിട്ട് ഒരക്ഷരം മിണ്ടാൻ കോൺഗ്രസിനായില്ലെന്ന് വിജയരാഘവൻ പറഞ്ഞു.

ഹിന്ദുവർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികൾക്ക് കരുത്തുപകരുന്ന നിലപാടാണ്. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോൺഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യം ഉയർത്തിയത്. ഇതിന് ഉത്തരം പറയാതെ, സിപിഐ എം വർഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവരുടേതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, മുസ്ലിം രാഷ്ട്രവാദം ഉയർത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന് ബദൽ എന്നോണമാണിതെന്നും അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഐ എം തയ്യാറല്ലെന്നും വിജയരാഘവൻ ലേഖനത്തിൽ പറയുന്നു.

Back to top button
error: