LIFETRENDING

ഭർത്താവിനെ ഭാര്യ തന്നെ കൊന്നാലും ഭാര്യയ്ക്ക് കുടുംബ പെൻഷന് അർഹതയുണ്ട്, ഹൈക്കോടതിയിൽനിന്ന് ഒരു വിചിത്ര വിധി

പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിൽ നിന്നൊരു വിചിത്ര വിധി.ഭർത്താവിനെ ഭാര്യ തന്നെ കൊന്നാലും ഭാര്യക്ക് കുടുംബ പെൻഷന് അർഹതയുണ്ട് എന്നതാണ് വിധി.

കുടുംബപെൻഷൻ എന്നുള്ളത് കുടുംബത്തിന് ഒന്നാകെയുള്ള സേവനം ആണെന്നും ഭാര്യ ഭർത്താവിനെ കൊന്നാലും കുടുംബ പെൻഷന് അർഹതയുണ്ട് എന്നുമാണ് ഹൈക്കോടതി വിധി. അംബാല സ്വദേശിനിയായ ബൽജീത് കൗർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

2008 ൽ സർക്കാർ ഉദ്യോഗസ്ഥനായ തർസം സിംഗ് മരിച്ചിരുന്നു. 2009ൽ ഭർത്താവിന്റെത് കൊലപാതകമാണെന്നും കൊല നടത്തിയത് ഭാര്യയാണെന്നും പൊലീസ് കണ്ടെത്തി. 2011ൽ ഭാര്യ ശിക്ഷിക്കപ്പെടുകയും ചെയ്തു.

2011 വരെ ഭാര്യയ്ക്ക് കുടുംബപെൻഷൻ ലഭിച്ചിരുന്നു. എന്നാൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഹരിയാന സർക്കാർ കുടുംബ പെൻഷൻ നൽകുന്നത് നിർത്തിവെച്ചു. ഹരിയാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി രണ്ടുമാസത്തിനകം നൽകാനുള്ള മുഴുവൻ പെൻഷനും നൽകണമെന്ന് ഉത്തരവിട്ടു.

Back to top button
error: