Lead NewsNEWS

സർക്കാർ സംവിധാനത്തിൽ നിന്ന് അഴിമതി തുടച്ചു നീക്കുന്നതിന് കർമ പദ്ധതിയുമായി പിണറായി സർക്കാർ,ഫോൺ സന്ദേശങ്ങൾ, സ്ക്രീൻഷോട്സ് , എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാൻ സംവിധാനം

സർക്കാർ സംവിധാനത്തിൽ അഴിമതിയോ മറ്റ് തെറ്റുകളോ ഉണ്ടായാൽ അതേക്കുറിച്ചു നിങ്ങൾക്ക് ഇനി മുതൽ നേരിട്ട് പരാതിപ്പെടാം.

അതിനായി ‘2021-ലെ പത്തിന കർമ്മപരിപാടികളുടെ’ ഭാഗമായി സർക്കാർ സംവിധാനങ്ങളിൽ ‘ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരുത്തുന്നതിനും ‘ ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്.

പൊതുജനങ്ങൾക്ക് തെളിവുകളടക്കം സമർപ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോൺ സന്ദേശങ്ങൾ, സ്ക്രീൻഷോട്സ് , എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാം.

ജനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം അഴിമതിയും കെടുകാര്യസ്ഥതയും പൂർണ്ണമായി തുടച്ചു നീക്കാനും സർക്കാർ സംവിധാനങ്ങളുട കാര്യക്ഷമത വർധിപ്പിക്കാനും സഹായകമാകുമെന്നത് സുനിശ്ചിതമാണ്.

പൊതു പങ്കാളിത്തത്തോടു കൂടി നടത്തുന്നതായതിനാൽ ഈ പദ്ധതിയുടെ പേര് നിങ്ങൾ തന്നെ നിർദ്ദേശിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിങ്ങൾ കണ്ടെത്തുന്ന പേരുകൾ [email protected] എന്ന മെയിൽ അഡ്രസ്സിലേക്ക് എത്രയും പെട്ടെന്ന് തന്നെ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്നവർക്ക് പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും.

Back to top button
error: