Lead NewsNEWS

കൊച്ചിയില്‍ വീണ്ടും ലഹരിക്കടത്ത്; 3 പേര്‍ പിടിയില്‍

കൊച്ചി: ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എം.ജി റോഡിലെ ഫ്‌ളാറ്റില്‍ നിന്നും അജ്മല്‍,ആര്യ, സമീര്‍, എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും 35 ഗ്രാം എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Back to top button
error: