Lead NewsNEWS

രജനികാന്ത് പോയി, തമിഴ്നാട്ടിൽ ശശികല ബിജെപിയുടെ പ്ലാൻ ബി? വീഡിയോ

എ ഐ എ ഡി എം കെ മുൻ ജനറൽ സെക്രട്ടറി ശശികല ആശുപത്രി വിട്ടു. ജയിൽമോചിതയാകുമ്പോൾ കോവിഡ് ബാധിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ശശികല. എഐഎഡിഎംകെയുടെ കൊടി വെച്ച കാറിലാണ് ശശികല ബംഗളൂരുവിലെ വസതിയിലേക്ക് പോയത്.

കുറച്ചുദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിനു ശേഷം ശശികല ചെന്നൈയിലേക്ക് മടങ്ങും. അതേസമയം എഐഎഡിഎംകെയിലെ ഇ പി എസ്- ഒ പി എസ് വിഭാഗങ്ങൾ ശശികലക്കെതിരെ കൈകോർക്കുകയാണ്.

രജനീകാന്തിനെ മുൻനിർത്തി തമിഴ്നാട്ടിൽ രാഷ്ട്രീയ സ്വപ്നങ്ങൾ നെയ്തിരുന്ന ബിജെപിക്ക് ശശികല കൈവള്ളി ആകുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ശശികലയുടെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും അവരുടെ ഭാവി എന്നാണ് ബിജെപിയുടെ പ്രതികരണം.

Back to top button
error: