Lead NewsNEWS

ബ്രിഡ്ജറ്റിന് അന്ത്യശുശ്രൂഷ നല്‍കിയത് മദ്രസയില്‍

തസൗഹാര്‍ദ്ദം എന്നത് വരികളില്‍ മാത്രം ഒതുങ്ങുമ്പോള്‍ മാതൃകയാവുകയാണ് ഒരു മദ്രസ. പൊന്നാട് തഹ്ലീമല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയാണ് മാതൃകയായി ക്രിസ്ത്യന്‍ വനിതയുടെ അന്ത്യശുശ്രൂഷ നടത്തി. കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് (84) നാണ് അന്ത്യശുശ്രൂഷ നല്‍കിയത്.

വീട്ടില്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ഇവരുടെ മൃതദേഹം ഒരു ദിവസം മദ്രാസയില്‍ വെയ്ക്കുകയായിരുന്നു. കോഴിക്കോട് കാരിയായിരുന്നിട്ടും മഞ്ചേരിയില്‍ ജോലിചെയ്തിരുന്ന ഇവര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പൊന്നാട്ട് നാല് സെന്റില്‍ ഒരു വീട് മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നതിനാല്‍ കൂടെ ജോലി ചെയ്തിരുന്ന ജാനകിയും ഇവര്‍ക്കൊപ്പം താമസിച്ചു.

അയല്‍ക്കാര്‍ക്ക് അമ്മച്ചിയായിരുന്ന ബ്രിഡ്ജറ്റ് നാട്ടുകാര്‍ക്ക് പ്രിയങ്കരിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ബ്രിഡ്ജറ്റിനെ വെളളിയാഴ്ച വൈകിട്ട് വീട്ടിലെത്തിച്ചെങ്കിലും ശനിയാഴ്ച സംസ്‌കാരം നടക്കുന്നത് വരെ ഫ്രീസറില്‍ സുക്ഷിക്കേണ്ടതായി വന്നു. വീട്ടിനുളളിലേക്ക് ഫ്രീസര്‍ കയറാത്തതിനാല്‍ അടുത്തുളള മദ്രസയിലെ ക്ലാസ്മുറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. തുടര്‍ന്ന് പൊന്നാട്ടെ മുസ്ലീം സ്ത്രീകളടക്കം വന്നാണ് അമ്മച്ചിയെ കുളിപ്പിച്ചത്.

കോഴിക്കോട്ട് നിന്നെത്തിയ പളളിവികാരിയാണ് അന്ത്യശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് മദ്രാസയില്‍ നിന്ന് മൃതദേഹം കോഴിക്കോട് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍ അടക്കം ചെയ്തു.

Back to top button
error: