Lead NewsNEWS

ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കാന്‍ പോയി മടങ്ങിയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം

ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കാന്‍ പോയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം. പൂവച്ചല്‍ കുറകോണം സ്വദേശിനി ബബിതയ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ബസ് ഇല്ലാത്തതിനാല്‍ കാല്‍നടയായി പോവുകയായിരുന്ന ഇവരുടെ നേര്‍ക്ക് പൂവച്ചല്‍ ഒന്നാം കരിക്കകം വളവില്‍ വെച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ മോശമായി സംസാരിക്കുകയും ബബിതയുടെ നാഭിക്ക് തൊഴിക്കുകയുമായിരുന്നു.ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് ഒരു ദിശയിലേക്ക് പാഞ്ഞു.

യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ബബിതയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയില്‍ സ്ഥിരമായി മദ്യപിക്കാന്‍ എത്തുന്ന ഇവര്‍ വിതൂര സ്വദേശികളാണെന്നും സുഹൃത്തിന് കാശ് കൊടുക്കാന്‍ പോയതാണെന്നും പോലീസ് പറയുന്നു.

Back to top button
error: