Lead NewsNEWSTRENDING

24 മണിക്കൂറിനിടെ 13,083 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 30 ശതമാനം കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 13,083 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.07 കോടി ആയി.

24 മണിക്കൂറിനിടെ 14,808 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 1.04 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. ഒറ്റ ദിവസം കൊണ്ട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 137 ആയി. ഇതോടെ ആകെ രോഗം വന്ന് മരിച്ചവരുടെ എണ്ണം 1,54,147 ആയി. നിലവില്‍ 1,69,824 പേരാണ് ചികിത്സയിലുളളത്.

അതേസമയം, 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെളളിയാഴ്ച തന്നെ 6268 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.

Back to top button
error: