LIFETRENDING

റോക്കി ഭായ് വരുന്നു: റിലീസിംഗ് തീയതി പ്രഖ്യാപിക്കുന്നതിലും കൗതുകം

KGF എന്ന സിനിമയും റോക്കി ഭായ് എന്ന കഥാപാത്രവും അത്രത്തോളം സിനിമാപ്രേക്ഷകരുടെ മനസിൽ പതിഞ്ഞിട്ടുണ്ട്. ബോംബൈ സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു സാധാരണക്കാരന്റെ അസാധാരണമായ കഥയാണ് കെജിഎഫ് പറയുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കന്നഡ സിനിമ മേഖലയെ ഒറ്റ ചിത്രം കൊണ്ട് ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്താൻ KGF നും യാഷ് എന്ന നടനും സാധിച്ചു.

കെജിഎഫ് എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലോകവ്യാപകമായി ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഒന്നാം ഭാഗം അണിയറപ്രവർത്തകർ അവസാനിപ്പിച്ചതും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം മില്യൺ വ്യൂസ് ആണ് നേടിയെടുത്തത്. ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളും തകർത്താണ് കെജിഎഫ് 2 ന്റെ ടീസർ മുന്നേറിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിക്കുന്നതിലും കൗതുകം ഒളിപ്പിച്ച് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. THE PROMISE WIL BE KEPT TODAY AT 6:32 എന്ന് കുറിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കന്നഡ, തെലുഗു, ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് കെജിഎഫ് ചാപ്റ്റർ ടു പ്രദർശനത്തിനെത്തുക. യാഷിനെ നായകനാക്കി കെജിഎഫ് സീരിയസ് ഒഴുക്കിയിരിക്കുന്നത് പ്രശാന്ത് നീലാണ്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ലഭിച്ച വലിയ സ്വീകാര്യത ചാപ്റ്റർ 2 വിനും ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അണിയറപ്രവർത്തകർ.

Back to top button
error: