Lead NewsNEWSVIDEO

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ എത്തുമെന്ന് സ്കറിയാ തോമസ്: വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ്

ജോസ് കെ മാണിക്ക് പിന്നാലെ കോൺഗ്രസ് തട്ടകത്തിൽ നിന്നും മറ്റൊരു നേതാവും സംഘവും കൂടി ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോൺഗ്രസിൽ നിന്നും ജേക്കബ് വിഭാഗവും ഇടതുപക്ഷത്തേക്ക് നീങ്ങുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്ന് സ്കറിയാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു കഴിഞ്ഞു. അതേ സമയം പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിവെക്കുന്ന സൂചനകളാണ് മന്ത്രി ഇ പി ജയരാജനില്‍ നിന്നും ലഭിച്ചിട്ടുള്ളത്.

എന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതാവായ അനൂപ് ജേക്കബ് എംഎൽഎ ഈ വാർത്ത പാടെ നിശേധിച്ചിരിക്കുകയാണ്. നിലവിൽ ഇത്തരത്തിലൊരു നീക്കവുമായി തങ്ങൾ മുന്നോട്ടു പോയിട്ടില്ലെന്നും ഇടതുമുന്നണിയോടൊപ്പം ചേരുന്നതിനെപ്പറ്റി ചർച്ചകൾ നടത്തിയിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. അതോടൊപ്പം വാർത്ത നൽകിയ സ്കറിയ തോമസിനോടാണ് ഇതിനെപ്പറ്റി ചോദിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനൂപ് ജേക്കബിനെയും കൂട്ടരെയും ഇടതുപക്ഷത്തിന്റെ തട്ടകത്തിലെത്തിക്കാന്‍ ഇടതുമുന്നണിയും സിപിഎമ്മും കാര്യമായി ശ്രമിക്കുന്നുണ്ടെന്നും സ്കറിയാ തോമസ് വ്യക്തമാക്കി. ഇതിനു വേണ്ടിയുള്ള ചർച്ചകളും പരിപാടികളും അണിയറയിൽ തകൃതിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിനെ തറ പറ്റിക്കുവാനും ദുർബലപ്പെടുത്താനും വേണ്ട വഴികളെല്ലാം പയറ്റാനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് ഇടതുപക്ഷം.

പിറവം സീറ്റിനെ മുന്‍ നിര്‍ത്തിയാണ് മുന്നണി മാറ്റ ചർച്ചകൾ നടക്കുന്നത്. പിറവം സീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയും യാക്കോബായ സഭയും തമ്മിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് സ്കറിയ തോമസ് അഭിപ്രായപ്പെട്ടു. യാക്കോബായ സഭയുടെ ശക്തികേന്ദ്രമാണ് പിറവം. യുഡിഎഫിന്റെ സാരഥിയായി അനൂപ് പിറവത്ത് മത്സരിച്ചാൽ വിജയം നേടുന്ന കാര്യം സംശയത്തിന്റെ നിഴലില്‍ ആണെന്ന് സ്കറിയ തോമസ് പറഞ്ഞു. സ്കറിയാ തോമസ് കഴിഞ്ഞ തവണ മത്സരിച്ച കടുത്തുരുത്തി ഇത്തവണ ജോസ് കെ മാണിക്ക് വിട്ടു നൽകാൻ ധാരണയായി എന്ന സൂചനയും മുന്നണി മാറ്റത്തെയാണ് ശരിവെക്കുന്നത്

Back to top button
error: