Lead NewsNEWSTRENDING

24 മണിക്കൂറിനിടെ 18,885 കോവിഡ് കേസുകള്‍

രാജ്യത്ത് ദിനംപ്രതിയുളള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,885 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി.

24 മണിക്കൂറിനിടെ 20,746 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,94,352 ആയി. നിലവില്‍ രാജ്യത്ത് 1,71,686 രോഗികളാണുളളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം 1,54,010 ആയി. അതേസമയം, കേരളത്തില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. 5771 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 29,28,053 പേരാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

Back to top button
error: