Lead NewsNEWS

കൊല്ലത്ത് കയർ സംഭരണ ശാലയ്ക്ക് തീപിടിച്ചു; ആളപായമില്ല

യർ സംഭരണ ശാലയ്ക്ക് തീപിടിച്ചു. കൊല്ലത്ത് ക്ലാപ്പന ആലുംപിടികയിൽ സ്വകാര്യ കയർ സംഭരണശാലയ്ക്കാണ് ന്നലെ രാത്രി തീപിടിച്ചത്. ശാലയുടെ ഷെഡിൽ കയർ ലോഡ് നിറച്ച ലോറി ഉൾപ്പെടെ കത്തിനശിച്ചു. അതേസമയം, സംഭവത്തിൽ ആളപായമില്ല.

തീ പടർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടമായി. പിന്നിട് ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കരുനാഗപ്പള്ളി, കായംകുളം ഭാഗത്തുനിന്നുളള
6 അഗ്നിശമന യൂണിറ്റുകള്‍ തീ അണയ്ക്കുവാൻ ശ്രമിക്കുന്നു.

ക്ലാപ്പന ആലുംപീടിക കോണത്തേരിൽ രാജന്റെ ഉടമസ്ഥയിലുള്ള കയർ സംഭരണശാലയാണിത്. ശാല പൂർണമായും കത്തിനശിച്ചനിലയിലാണ്.

Back to top button
error: