Lead NewsNEWS

മൽസ്യത്തൊഴിലാളികൾക്ക് കടലിലും സുരക്ഷ ഒരുക്കി “പ്രത്യാശയും, കാരുണ്യയും പ്രവർത്തനം ആരംഭിച്ചു….

ൽസ്യബന്ധനത്തിനിടയിൽ കടലിൽ വച്ചുണ്ടാകുന്ന അപകടങ്ങളിൽ നിരവധി മൽസ്യത്തൊഴിലാളികളാണ് മരണപ്പെടുകയോ, ഗുരുതരമായി പരിക്ക് ഏൽക്കുകയോ ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മൽസ്യത്തൊഴിലാളികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി മറൈൻ ആംബുലൻസിൻ്റെ സഹായം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചിരുന്നു.

3 മറൈൻ ആംബുലൻസുകളാണ് പദ്ധതിയിൽ സർക്കാർ ലക്ഷ്യമിട്ടത്.പ്രതീക്ഷ, പ്രത്യാശ, കാരുണ്യ. ഇതിൽ ആദ്യത്തെ മറൈൻ ആംബുലൻസ് പ്രതീക്ഷ 2020 ആഗസ്റ്റിൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. മറ്റ് രണ്ട് മറൈൻ ആംബുലൻസുകളായ പ്രത്യാശയും, കാരുണ്യയും ഇന്ന് പ്രവർത്തനം ആരംഭിച്ചു. 23 മീറ്റർ നീളവും, 5.5 മീറ്റർ വീതിയും, 3 മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് ഒരേ സമയം പത്ത് പേരെ കിടത്തി കരയിൽ എത്തിക്കാൻ സാധിക്കും.700 Hp വീതമുള്ള 2 സ്കാനിയ എഞ്ചിനുകൾ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭിക്കും.

ഐ ആർ എസ് മാനഭണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ബോട്ടുകൾ രൂപകല്പന ചെയ്തിട്ടുള്ളത്. ഓരോ ആംബുലൻസുകളിലും പ്രാഥമീക ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും, മരുന്നുകളും 24 മണിക്കൂറും പാരാമെഡിക്കൽ സ്റ്റാഫിൻ്റെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.18.24 കോടി രൂപയാണ് പദ്ധതിയ്ക്കായി ചിലവഴിച്ചത്. മൽസ്യത്തൊഴിലാളികൾക്ക് കരയിൽ സുരക്ഷിത ഭവനവും, കടലിൽ സുരക്ഷയും ഒരുക്കി മൽസ്യമേഖലയെ ചേർത്ത് പിടിക്കുകയാണ് ഇടതുപക്ഷ സർക്കാർ

Back to top button
error: