LIFETRENDING

മക്കളോട് മാപ്പുപറഞ്ഞ് സാന്ദ്ര തോമസ്: സാരമില്ല, ഇനി കള്ളത്തരം പറയാന്‍ പാടില്ലെന്ന് കുൽസു

ങ്കകൊലുസ് എന്ന പേര് മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഒരു ചലച്ചിത്ര നിർമാതാവിന്റെ മക്കളാണ് തങ്കവും കുത്സുവും. ചലച്ചിത്രതാരമായും നിർമാതാവായും മലയാളസിനിമയിൽ അരങ്ങു വാണിരുന്ന സാന്ദ്ര തോമസിന്റെ മക്കളാണ് ഇരുവരും. മക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസ് നിരവധി വീഡിയോകളാണ് ദിവസവും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ തങ്കവും കുത്സുവും സമ്പാദിച്ചു കഴിഞ്ഞു.

കുഞ്ഞുങ്ങളെ ഒരു വീടിന്റെ 4 ചുമരിനുള്ളില്‍ അടച്ചിടുന്നവർ കണ്ടു പഠിക്കേണ്ടതാണ് സാന്ദ്ര തോമസ് എന്ന അമ്മയെ. കുഞ്ഞുങ്ങളെ പുറത്തെ വിശാലതയിലേക്ക് പറത്തി വിടാൻ ശ്രമിക്കുന്ന അമ്മയെ നമുക്ക് ആ വീട്ടിൽ കാണാം. മഴ നനഞ്ഞും പറമ്പിൽ പണിയെടുത്തും മരങ്ങൾ നട്ടും തങ്കവും കുൽസും ഇപ്പോഴേ മണ്ണിലേക്കിറങ്ങി കഴിഞ്ഞു. നിരവധി കാഴ്ചകരേയാണ് ഇവരുടെ യൂട്യൂബ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് സാന്ദ്ര തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. ഒരിക്കലും മക്കളോട് കള്ളം പറയരുതെന്ന് പലതവണ ആവർത്തിച്ചിട്ടുള്ള തനിക്ക് ഒരിക്കൽ കുഞ്ഞുങ്ങളോട് കള്ളം പറയേണ്ടി വന്നതും അത് തിരുത്തിയതുമാണ് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അമ്മ കള്ളത്തരം പറഞ്ഞതാണോ?

എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം.

എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല.

14 ദിവസത്തെ ആയുർവേദ ട്രീറ്റ്മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോൾ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോൾ തങ്കകൊലുസ് വിഷമിക്കാതിരിക്കാൻ അവർ ഹോസ്പിറ്റലിൽ പോയെന്നും ഇൻജെക്ഷൻ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാൻ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.

രണ്ട് ദിവസങ്ങൾക് ശേഷം

ഞാൻ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്പോൾ തങ്കത്തിനും കുൽസുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു.

കുൽസു: ഉമ്മി ഇൻജെക്ഷൻ എടുത്തു കഴിഞ്ഞോ

തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ

ഞാൻ : അത്…. ഞാൻ….

തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാൻ പാടില്ലെന്ന്

ഞാൻ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല.

കുൽസു : സാരമില്ല കള്ളത്തരം പറയാൻ പാടില്ലാട്ടോ

ഇത് എഴുതുമ്പോൾ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകൾ നിറയുന്നു

രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാൻ തിരുത്തുകയാണ്.

തങ്കവും കുത്സുവും സാന്ദ്ര തോമസ് എന്ന അമ്മയെ പഠിപ്പിച്ചത് വലിയൊരു പാഠമാണ്. കേരളത്തിലെ എല്ലാ അമ്മമാരോടും കുഞ്ഞുങ്ങൾക്ക് പറയാനുള്ള വലിയ പാഠം.

Back to top button
error: