NEWS

ചെങ്കോട്ടയിൽ നിന്നും രാംലീല മൈതാനത്തേക്ക് പടരുന്ന തീ

കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം മറ്റൊരു തലത്തിലേക്ക് പ്രവേശിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടർ ആലി വലിയ പ്രതിഷേധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിൽ കർഷകര്‍ രാംലീലാ മൈതാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

നഗരം സമരഭൂമി ആകുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ വിഷയത്തിൽ പോലീസ് സുപ്രീംകോടതിയിലേക്ക് പോകുന്നു. പൊതുമുതൽ നശിപ്പിച്ചതിന് അടക്കം കർഷകർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുകയാണ് പോലീസ്. കർഷകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും.

ചെങ്കോട്ടയില്‍ നിന്നും സമരക്കാരെ പോലീസ് നീക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. കർഷകരും പൊലീസുമായുള്ള സംഘർഷത്തിൽ ITO ല്‍ ഒരു കർഷകൻ മരിച്ചു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. പോലീസിന്റെ വെടിയേറ്റാണ് നവനീത് സിംഗ് എന്ന കർഷകൻ മരിച്ചതെന്ന് കർഷകർ ആരോപിക്കുന്നു. എന്നാൽ ട്രാക്ടർ കയറിയാണ് കർഷകൻ മരിച്ചതെന്നാണ് പോലീസിന്റെ പക്ഷം.

പോലീസിനെതിരെ ശക്തമായ ആരോപണവുമായി കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. ITO യിലെത്തിയ ശേഷം മടങ്ങാനായിരുന്നു കർഷകരുടെ പദ്ധതിയെങ്കിലും ഒരു വിഭാഗം ഇത് ലംഘിക്കുകയായിരുന്നു.

Back to top button
error: