LIFETRENDING

നസ്രേത്തിന്‍ നാട്ടിലെ പാവനേ മേരീമാതേ…: ദ് പ്രീസ്റ്റിലെ ആദ്യഗാനം എത്തി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ആദ്യ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഗാനം കണ്ടത്.

രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹരിനാരായണൻ വരികൾ എഴുതിയ ഗാനമാലപിച്ചിരിക്കുന്നത് ബേബി നിയാ ചാർലിയും മെർലിൻ ജോർജിയും ക്രോസ് റോഡ് അക്കാപെല്ലാ ബാൻഡും ചേർന്നാണ്. മമ്മുട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന ചിത്രത്തിനുണ്ട്.

ജോഫിന്‍ ടി ചാക്കോയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ ജോർജ്ജ് ചായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ടീസറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.

Back to top button
error: