LIFETRENDING

തനി നാടൻ ലുക്കിൽ ഉണ്ണിമുകുന്ദൻ: മേപ്പടിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തന്റെ സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായി തനി നാടൻ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്. ഉണ്ണിമുകുന്ദനൊപ്പം വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ചു കുര്യൻ, കലാഭവൻ ഷാജോൺ, മേജർ രവി, കോട്ടയം രമേശ്, ശങ്കര്‍ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷാ സാരംഗ്, മനോഹരിയമ്മ, പോളി വത്സൻ, കുണ്ടറ ജോണി, ജോർദി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്. നീൽ ഡി ചുന്‍ഹ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും രാഹുൽ സുബ്രഹ്മണ്യം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഇര്‍ഷാദ് ചെറുകുന്ന് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അരുൺ ആയുർ ആണ്.

Back to top button
error: