അതിർത്തിയിൽ ഇന്ത്യ – ചൈന സേനാ പിൻമാറ്റത്തിന് ധാരണ

ഇന്ത്യ ചൈന അതിർത്തിയിൽ സേനാ പിൻമാറ്റത്തിന് ഇതു രാജ്യങ്ങളും തമ്മിൽ ധാരണ. ഇന്നലെ നടന്ന ഇന്ത്യ-ചൈന കമാൻഡർ തല ചർച്ചയിലാണ് തീരുമാനം.

ഇന്ത്യ -ചൈന അതിർത്തിയിൽ മൂന്നു ദിവസം മുൻപ് ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരുരാജ്യങ്ങളുടെയും സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ചൈനയുടെ പട്രോൾ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്നതാണ് പ്രകോപന കാരണമെന്നാണ് വിവരം.

സംഭവത്തിൽ 20 ചൈനീസ് സൈനികർക്ക് പരിക്കേറ്റിരുന്നു. നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version