LIFETRENDING

ഗർഭകാലം എന്നാൽ ഒന്നിൽ നിന്നും മാറി നിൽക്കലല്ല: കരീന കപൂര്‍

യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് കരീന കപൂർ ഖാൻ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. ഗർഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഗര്‍ഭാവസ്ഥയിൽ കരീനകപൂർ ഖാൻ ഇതിനുമുമ്പും ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഒരു പ്രമുഖ ബ്രാന്റിന് വേണ്ടിയാണ് താരംഇപ്പോൾ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഗർഭകാലം എന്നാല്‍ ഒന്നിൽ നിന്നും മാറി നിൽക്കല്‍ അല്ല എന്ന് താരം തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ വ്യക്തമാക്കുകയാണ്.

ഗര്‍ഭകാലത്തും തനിക്ക് ഇണങ്ങുന്ന ഫാഷൻ വസ്ത്രങ്ങൾ ധരിക്കുവാന്‍ താരം ശ്രദ്ധിച്ചിരുന്നു.

 

കരീന- സെയ്ഫ് അലി ഖാൻ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

Back to top button
error: