LIFETRENDING

ആഷിക് അബു-ടോവിനോ തോമസ് കൂട്ടുകെട്ടിൽ പുതിയ ചിത്രം: നാരദന് തുടക്കം

മായാനദി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാരദന് തിരിതെളിഞ്ഞു. ഉണ്ണീ ആര്‍ ന്റെ തിരക്കഥയിലാണ് ആഷിക് അബു ഈ ചിത്രമൊരുക്കുന്നത്.

ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അന്ന ബെന്‍, ഷറഫുദ്ദീൻ തുടങ്ങിയവയാണ്. ടോവിനോ തോമസും അന്ന ബെന്നും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയും നാരദൻ എന്ന ചിത്രത്തിനുണ്ട്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നാരദൻ നിർമ്മിക്കുന്നത്.

ജാഫര്‍ സാദിഖ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ഷൈജു ശ്രീധരനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ശേഖർ മേനോനും ആര്‍ട്ട് ഡയറക്ഷൻ ഗോകുൽദാസുമാണ്. വസ്ത്രാലങ്കാരം മാഷര്‍ ഹംസ മേക്കപ്പ് റോണക്സ് സേവ്യര്‍.

Back to top button
error: