Lead NewsNEWS

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ അതിഥി; കെപിസിസി അംഗം അറസ്റ്റില്‍

ക്ഷണിക്കാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എത്തിയ കെപിസിസി അംഗം അറസ്റ്റില്‍. കെപിസിസി അംഗം സി.പി. മാത്യുവാണ് അറസ്റ്റിലായത്.

കേരള പര്യടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തൊടുപുഴയിലെത്തിയത്. തൊടുപുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഇതിനിടെ കെപിസിസി അംഗം റിസോര്‍ട്ടില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസ് എത്തി അറസ്റ്റു ചെയ്ത് നീക്കി. എന്നാല്‍ താന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താന്‍ പോയതാണെന്നാണ് സി.പി. മാത്യുവിന്റെ വാദം.
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ അനുവാദമില്ലാതെ പങ്കെടുത്തതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: