Lead NewsNEWS

കോട്ടയത്ത് കഞ്ചാവുമായി പാലക്കാട് സ്വദേശികൾ അറസ്റ്റിൽ

ട്ടു കിലോ കഞ്ചാവുമായി 3 പാലക്കാട് സ്വദേശികൾ കോട്ടയത്ത് അറസ്റ്റിൽ. പാലക്കാട് തോണിപ്പാടത്ത് രാധാകൃഷ്ണൻ ( 32 ) ഇടത്തനാട്ട് കര പാറെകരോട്ട് രാഹുൽ ( 22 ) പാറേ കരോട്ട് അനസ് ( 43 ) എന്നിവരാണ് അറസ്റ്റിലായത് .

എം.സി.റോഡിൽ നാട്ടകം പോസ്റ്റോഫീസ് ജംഗ്ഷനിൽ വച്ചാണ് പ്രതികളെ ചിങ്ങവനം എസ് ഐ ബിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തത് .
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

Back to top button
error: