NEWS

17കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ

ളമശേരിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

ല​ഹ​രി ഉ​പ​യോ​ഗി​ച്ച​ വിവരം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​നാണ് പ​തി​നേ​ഴു​കാ​ര​ന് സു​ഹൃ​ത്തു​ക്ക​ളു​ടെ ക്രൂ​ര​മ​ർ​ദ​നം ഏറ്റത്. അ​ടി​ച്ചും ഇ​ടി​ച്ചും നൃ​ത്തം ചെ​യ്യി​ച്ചും ക​ള​മ​ശ്ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ൽ പെ​രി​യാ​റി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​ണ് സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച ക്രൂ​ര​മ​ർ​ദ​നം ന​ട​ന്ന​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ക്കു​ന്ന വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ഏ​ഴു​പേ​ർ​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യ വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​താ​യി പ​റ​ഞ്ഞാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി പ​റ​യു​ന്നു.

വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ത​ന്നെ ത​ട​ഞ്ഞു​നി​ർ​ത്തി ക​ണ്ണ​ട ഊ​രി​യെ​ടു​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്​​തു. താ​ൻ വീ​ട്ടി​ൽ അ​മ്മൂ​മ്മ​ക്ക് ഭ​ക്ഷ​ണം എ​ടു​ത്തു​കൊ​ടു​ത്തി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞു​പോ​യി. തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഗ്ലാ​സ് കോ​ള​നി​യി​ൽ അ​ഖി​ൽ വ​ർ​ഗീ​സി​നെ (19) അ​റ​സ്​​റ്റ്​ ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. മ​റ്റ് ആ​റു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker