സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു, പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി

സംസ്ഥാനത്ത് കൊവിഡ് നിരക്ക് കുതിച്ചുയർന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു ദേശീയ ശരാശരിയുടെ ഇരട്ടിയാണ് ടെസ്റ്റ് പോസിററ്റിവിറ്റി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു എന്നതാണ് കണക്ക്.

ഒന്നര മാസത്തിനു ശേഷമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി 12 നു മുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരാഴ്ച ശരാശരി ടിപി 10.5 ആയിരുന്നു
ദേശീയ ശരാശരി രണ്ടിൽ താഴെ മാത്രമാണ്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ പത്തിരട്ടിയാണ് കേരളത്തിലെ കോവിഡ് കണക്കുകൾ.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും, ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്.

Exit mobile version