NEWS

ഇന്നുമുതൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ, മുഴുവൻ അധ്യാപകരും സ്കൂളിൽ ഹാജരാകണം

തിങ്കളാഴ്ച മുതൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വീതം ഇരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. 10 12 ക്ലാസുകൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഒരു ക്ലാസ്സിൽ 20 കുട്ടികൾക്ക് വരെ ഇരിക്കാൻ കഴിയും. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്നതായിരുന്നു രീതി.അതിനാൽ 10 കുട്ടികളെ വീതം ഓരോ വിഷയത്തിനും കൂടുതൽ ക്ലാസ് എടുക്കുകയായിരുന്നു അധ്യാപകർ. സ്കൂൾ പ്രവർത്തനം ആരംഭിച്ചത് മുതൽ ഉള്ള കാര്യങ്ങൾ അവലോകനം ചെയ്താണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.

വർക്ക്‌ ഫ്രം ഹോം ആയ അധ്യാപകർ ഒഴികെ മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തണം. വരാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ശനിയാഴ്ച പ്രവർത്തി ദിവസമായി സർക്കാർ പ്രഖ്യാപിച്ചതിനാൽ സ്കൂളുകളിലും ഇത് പ്രാവർത്തികമാക്കണം.

സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Back to top button
error: