Lead NewsNEWS

16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി

തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കഠിനംകുളം പോലിസ്റ്റഷൻ പരിതിയിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയായ മുപ്പത്കാരനെതിരെയാണ് പരാതി.സംഭവം പുറത്ത് അറിഞ്ഞതോടെ പ്രതിയായ സുൽഫി ഒളിവിൽ പോയതായി കഠിനംകുളം പോലീസ് പറഞ്ഞു.

വൈദ്യ പരിശോധനയിൽ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കഠിനംകുളം പോലീസ് കേസ് എടുത്തു പ്രതിയെ പിടികൂടാനുള്ള അന്യോഷണം ആരംഭിച്ചു.
കുട്ടിയുടെ രഹസ്യമൊഴി മജിട്രേറ്റ് രേഖപ്പെടുത്തി.നഗ്ന ഫോട്ടോ ഉണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും പറത്തായിരുന്നു പീഡനം നടത്തി വന്നതെന്നും പരാതിയിൽ പറയുന്നു.

പ്ലസ് വൺ വിദ്യാർത്ഥിനിയായ 16 കാരിയെ പ്രതി ബലം പ്രയോഗിച്ചും മർദ്ദിച്ചതിനും ശേഷമായിരുന്നു പീഡനമെന്ന് പെൺകുട്ടി പോലീസിന് മൊഴി നല്കി.പീഡനവിവരം പുറത്ത് അറിഞ്ഞതോടെ പ്രതിയുടെ ചില ബന്ധുക്കൾ പെൺകുട്ടിയേയും, കുട്ടിയുടെ രക്ഷകർത്താക്കളേയും ഭീഷണിപ്പെടുത്തിയതായും പറയുന്നു.

Back to top button
error: