Lead NewsNEWS

17കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; 7 കൂട്ടുകാർക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ

​ഹ​രി ഉ​പ​യോ​ഗി​ച്ച​ വിവരം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​നാണ് പ​തി​നേ​ഴു​കാ​ര​ന് സു​ഹൃ​ത്തു​ക്ക​ളു​ടെ ക്രൂ​ര​മ​ർ​ദ​നം ഏറ്റത്. അ​ടി​ച്ചും ഇ​ടി​ച്ചും നൃ​ത്തം ചെ​യ്യി​ച്ചും ക​ള​മ​ശ്ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ൽ പെ​രി​യാ​റി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​ണ് സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച ക്രൂ​ര​മ​ർ​ദ​നം ന​ട​ന്ന​ത്.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ക്കു​ന്ന വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ഏ​ഴു​പേ​ർ​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യ വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​താ​യി പ​റ​ഞ്ഞാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി പ​റ​യു​ന്നു.

വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ത​ന്നെ ത​ട​ഞ്ഞു​നി​ർ​ത്തി ക​ണ്ണ​ട ഊ​രി​യെ​ടു​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്​​തു. താ​ൻ വീ​ട്ടി​ൽ അ​മ്മൂ​മ്മ​ക്ക് ഭ​ക്ഷ​ണം എ​ടു​ത്തു​കൊ​ടു​ത്തി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞു​പോ​യി. തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഗ്ലാ​സ് കോ​ള​നി​യി​ൽ അ​ഖി​ൽ വ​ർ​ഗീ​സി​നെ (19) അ​റ​സ്​​റ്റ്​ ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. മ​റ്റ് ആ​റു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു.

Back to top button
error: