LIFETRENDING

ബിലാല്‍ ബോച്ചേ: ക്രീയേറ്റിവിറ്റിക്കൊക്കെ ഒരു പരിധിയില്ലേടേ..?

മൂഹമാധ്യമങ്ങളിലെ താരമാണ് ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രസ്താവനകളും പലപ്പോഴും ട്രോളന്മാര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കാറുണ്ട്. ഇത്തരം തമാശകളെ താന്‍ ആസ്വദിക്കാറുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്.

തമാശകളും ട്രോളുകളും ഒരുവശത്ത് നില്‍ക്കുമ്പോള്‍ പോലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ പലപ്പോഴും വാര്‍ത്തായാവാറുണ്ട്. നെയ്യാറ്റിന്‍കര സംഭവത്തിലടക്കം കൃത്യമായ ഇടപെടലുകള്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കുവാനും, വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് അസോസിയേഷനിലൂടെ അദ്ദേഹം ശ്രമിക്കാറുണ്ട്.

എന്നാല്‍ ഇപ്പോഴിതാ തന്നെ ട്രോളി വീഡിയോ ചെയ്ത ചെറുപ്പക്കാര്‍ക്ക് ആശംസകളുമായി അദ്ദേഹം നേരിട്ടെത്തിയിരിക്കുകയാണ്. നിങ്ങളുടെ ക്രിയേറ്റിവിറ്റി അപാരമാണെന്നും നിങ്ങളില്‍ ഒരു നല്ല ഫിലിം മേക്കര്‍ ഉണ്ടെന്നുമുള്ള അടിക്കുറിപ്പോടെയാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. തങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ബോച്ചേയോട് ഒരുപാട് നന്ദിയും സ്‌നേഹവും ഉണ്ടെന്ന് വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കി.

Back to top button
error: