LIFETRENDING

” ഇങ്ങനെ ഒരു തോട്ട് കൊണ്ടുവന്ന ആൾക്ക് നന്ദി”, ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് നടി പ്രവീണയുടെ പ്രതികരണം

താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്ത നിഷേധിച്ച് നടി പ്രവീണ. തനിക്ക് രാഷ്ട്രീയം എന്തെന്ന് അറിയില്ല.

” ഇങ്ങനെ ഒരു വാർത്ത വന്നത് പോലും എനിക്ക് അറിയില്ല. ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയം എന്താണെന്ന് പോലും എനിക്ക് അറിയില്ല. എന്തായാലും ഇങ്ങനെ ഒരു തോട്ട് കൊണ്ട് വന്ന ആൾക്ക് നന്ദി. ” പ്രവീണ പ്രതികരിച്ചു.

പ്രവീണ ബിജെപിയിൽ ചേരുമെന്നും തിരുവനന്തപുരത്തോ കൊല്ലത്തോ മത്സരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ബിജെപി നേതൃത്വത്തിൽ നിന്നോ പ്രവീണയിൽ നിന്നോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം വന്നിരുന്നില്ല.

Back to top button
error: