NEWS

രാജ്യത്തെ ആയിരത്തോളം അണക്കെട്ടുകൾക്ക് ഭീഷണിയെന്ന് യുഎൻ റിപ്പോർട്ട്, ഭീഷണിയുള്ള അണക്കെട്ടുകളിൽ മുല്ലപ്പെരിയാറും

ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ലോകത്തെ വളർന്നുവരുന്ന ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. റിപ്പോർട്ടിൽ മുല്ലപ്പെരിയാർ ഡാമും ഭീഷണി ഉയർത്തുന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 വർഷം എന്ന തോതിൽ കണക്കാക്കിയാണ് യു എൻ മുന്നറിയിപ്പ് നൽകുന്നത്.

യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ആണ്’പഴക്കമേറുന്ന ജലസംഭരണികൾ ഉയർന്നുവരുന്ന ആഗോള ഭീഷണി’ എന്ന പേരിലുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് 100 വർഷത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അണക്കെട്ട് ഭൂകമ്പ സാധ്യത പ്രദേശത്താണെന്നും യു എൻ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: