Lead NewsNEWS

പണി പാളി,ഗതാഗത നിയമം ലംഘിച്ചാൽ വാഹന ഇൻഷുറൻസ് നിരക്ക് കൂടും, മദ്യപിച്ചു പിടിച്ചാൽ പറയുകയേ വേണ്ട

ഗതാഗത നിയമ ലംഘനവും വാഹന ഇൻഷുറൻസ് നിരക്കും തമ്മിൽ ബന്ധിപ്പിക്കാൻ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി ഐആർഡിഎ. മാർഗനിർദേശങ്ങളുടെ കരടാണ് തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി കരട് പ്രസിദ്ധീകരിച്ചു.

നിയമലംഘനത്തിന് പോയിന്റ് ആണ് ക്രമീകരിച്ചിട്ടുള്ളത്. മദ്യപിച്ചുള്ള നിയമലംഘനത്തിന് 100 പോയിന്റ് ആണ് ലഭിക്കുക. ഡ്രൈവർ നിയമം ലംഘിച്ചാൽ ഉടമയ്ക്ക് ആകും ഉത്തരവാദിത്വം. വാഹന ഇൻഷുറൻസ് പുതുക്കാൻ ജനറൽ ഇൻഷുറൻസ് കമ്പനികളെ സമീപിക്കുമ്പോൾ ഗതാഗത നിയമലംഘനങ്ങൾ കൂടി പരിശോധിക്കും.

വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാകും പ്രീമിയം നിശ്ചയിക്കുക. വാഹനം വാങ്ങുന്നയാൾ മുമ്പ് ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ അത് പ്രീമിയത്തെ ബാധിക്കില്ല.

ഐ ആർ ഡി എ യുടെ കീഴിലുള്ള ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ ആണ് വിവരങ്ങൾ ലഭ്യമാക്കുക. ഇവർ സംസ്ഥാന ട്രാഫിക് പോലീസുമായും നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററുമായും ചേർന്ന് ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് വിവരങ്ങൾ ലഭ്യമാക്കണം.

Back to top button
error: