NEWS

ബൈപ്പാസ് ഉദ്ഘാടനം വിവാദത്തിൽ: ജില്ലയിൽനിന്നുള്ള മന്ത്രിമാരെ കേന്ദ്രം വെട്ടി

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങ് വിവാദത്തിൽ. ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിന് വേണ്ടി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്നും ജില്ലയിലെ രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരും കേന്ദ്രസർക്കാർ വെട്ടി പകരം സഹമന്ത്രിമാരെ ഉദ്ഘാടനചടങ്ങിൽ ഉൾപ്പെടുത്തി. മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ എംപിമാരായ എ എം ആരിഫ്, കെ സി വേണുഗോപാൽ എന്നിവരെ ഒഴിവാക്കുകയും പകരം വി മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയകുമാർ സിങ്ങിനെയും ആണ് കേന്ദ്രം പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതേസമയം റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ പങ്കെടുക്കില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി സുധാകരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണോ അല്ലെങ്കിൽ വീഡിയോ കോൺഫറൻസ് വഴിയാണോ ബൈപാസ് ഉദ്ഘാടനം ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോഡ് ഗതാഗത ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ബൈപ്പാസ് നാടിനു സമർപ്പിക്കും എന്നായിരുന്നു അറിയിപ്പ്. ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയ വ്യക്തികളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് തിരികെ കത്തയച്ചിട്ടുണ്ട്. ചടങ്ങിൽ നിന്ന് മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് എം എ ആരിഫ് എംപി പറഞ്ഞു

Back to top button
error: