Lead NewsNEWS

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിന് കർഷകർക്ക് അനുമതി

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ പരേഡിന് ഡൽഹി പോലീസ് അനുമതി നൽകിയതായി കർഷക സംഘടനകൾ. കർഷക സംഘടനകളും പൊലീസും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം കർഷക നേതാവ് അഭിമന്യു കോഹാർ അറിയിച്ചതാണ് ഇക്കാര്യം.

ഞായറാഴ്ച നടക്കുന്ന ചർച്ചകളിൽ ആയിരിക്കും ട്രാക്ടർ പരേഡിന് റൂട്ട് നിശ്ചയിക്കുക. ഡൽഹി അതിർത്തികളായ ഗാസിപൂർ, സിംകു, തിക്രി എന്നിവിടങ്ങളിൽ നിന്നാണ് പരേഡ് ആരംഭിക്കുക.

പരേഡിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുമെന്ന് മറ്റൊരു കർഷക നേതാവായ ഗുറണാം സിംഗ് ചടുനി അറിയിച്ചു. ഡൽഹി അതിർത്തി പ്രദേശങ്ങളിൽ വെച്ചിരിക്കുന്ന ബാരിക്കേഡുകൾ പോലീസ് ജനുവരി 26ന് നീക്കം ചെയ്യുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമായി നിരവധി സംഘം കർഷകർ ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭക്ഷണം,കിടക്കാനുള്ള സൗകര്യങ്ങൾ എന്നിവയുമായാണ് ഇവർ വരുന്നതെന്നാണ് വിവരം.

Back to top button
error: