LIFETRENDING

ഥാറിന്റെ എസ് യു വികൾ ഇന്ത്യൻ ടീമിലെ ആറു കളിക്കാർക്ക് സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര

ഓസ്ട്രേലിയയ്ക്കെതിരെ വെന്നിക്കൊടി പാറിച്ച ഇന്ത്യൻ ടീമിലെ ആറ് ക്രിക്കറ്റ് കളിക്കാർക്ക്‌ ഥാറിന്റെ എസ് യു വികൾ സൗജന്യമായി നൽകാൻ ആനന്ദ് മഹീന്ദ്ര. സിറാജ്, സൈനി, ഗിൽ,സുന്ദർ,നടരാജൻ, ശർദുൽ എന്നിവർക്കാണ് ആനന്ദ് മഹീന്ദ്ര വാഹനങ്ങൾ നൽകുക.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹിന്ദ്ര സ്വന്തം അക്കൗണ്ടിൽ നിന്നാണ് ഈ സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ ശർദ്ദുൽ ഒഴികെയുള്ളവർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുകയായിരുന്നു.

മൂന്നു മാച്ചുകളിൽ നിന്നായി 13 വിക്കറ്റെടുത്ത സിറാജ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. ഒരു ഇന്നിംഗ്സിൽ 5 വിക്കറ്റ് വേട്ടയും നടത്തി.

സിഡ്നി ടെസ്റ്റിൽ ആണ് സൈനി അരങ്ങേറ്റം നടത്തിയത്. ഗാബ ടെസ്റ്റിൽ സുന്ദറും നടരാജനും കളിച്ചു. ശർദ്ദുലിന്റെ അരങ്ങേറ്റം 2018 ൽ ഹൈദരാബാദിൽ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു. മൂന്ന് ടെസ്റ്റുകളിൽ നിന്നായി 259 റൺസ് ഗിൽ നേടി.

Back to top button
error: