Lead NewsNEWS

യുപിയില്‍ ഏഴുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു,ഒരാള്‍ പിടിയില്‍

യുപിയില്‍ ഏഴുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു. 12നും 14നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളാണ് പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഭണ്ഡയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.

ഈ ആണ്‍കുട്ടികള്‍ ഏഴുവയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ഗിര്‍വ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അര്‍ജുന്‍ സിങ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒരു കുട്ടിയെ പിടികൂടിയെന്നാണ് പുറത്തുവരുന്ന വിവരം.

Back to top button
error: