NEWS

ഇന്ത്യയ്ക്ക് നാല് തലസ്ഥാന നഗരങ്ങൾ വേണം, മമതാ ബാനർജിയുടെ ആവശ്യം

ഡൽഹി എന്ന ഒരു തലസ്ഥാനത്തിന് പകരം ഇന്ത്യയ്ക്ക് നാല് തലസ്ഥാന നഗരങ്ങൾ വേണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.

” ഇന്ത്യയ്ക്ക് നാല് തലസ്ഥാന നഗരങ്ങൾ വേണം എന്നാണ് എന്റെ അഭിപ്രായം. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത് കൊൽക്കത്തയിൽ നിന്നാണ്. ഒരു തലസ്ഥാനം മാത്രം മതി എന്ന് വാശി പിടിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? ” മമതാ ബാനർജി ചോദിച്ചു .

സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് മുമ്പുതന്നെ മമതാ ബാനർജിയുടെ റാലി ആരംഭിച്ചു. മോഡി സർക്കാർ പിരിച്ചുവിട്ട ആസൂത്രണകമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും മമത ആവശ്യപ്പെട്ടു. നീതി ആയോഗും ആസൂത്രണ കമ്മീഷനും ഒരുമിച്ച് നിൽക്കും. ആസൂത്രണ കമ്മീഷൻ നേതാജിയുടെ ആശയമായിരുന്നു എന്നും മമത പറഞ്ഞു.

125 മത് ജന്മദിനത്തോടനുബന്ധിച്ച് നേതാജിയുടെ ജന്മദിനം ദേശീയ അവധി ആയി പ്രഖ്യാപിക്കണമെന്നും മമത ആവശ്യപ്പെട്ടു.

Back to top button
error: