Lead NewsNEWS

കല്ലാറില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍; സമീപത്ത് കുട്ടിയാനയും

വിതുര: കാട്ടാന ചെരിഞ്ഞ നിലയില്‍. കല്ലാറില്‍ സ്ലകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചെരിഞ്ഞ പിടിയാനയ്ക്ക് സമീപം ആറുമാസം പ്രായമുളള കുട്ടിയാനയുമുണ്ട്.

ആനപ്പാറയ്ക്ക് സമീപം 26-ലാണ് സംഭവം. കഴിഞ്ഞ രാത്രിയാണ് ആന പുരയിടത്തിലെത്തിയതും ചെരിഞ്ഞതും. അതേസമയം, ചെരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. ആനയുടെ ശരീരത്ത് പരിക്കുകളൊന്നും കാണുന്നില്ല. അതിനാല്‍ രോഗം മൂലം ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

സംഭവ സ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആനയെ മറവു ചെയ്യും.

Back to top button
error: