NEWS

എട്ടുവയസ്സുളള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റില്‍

ട്ടുവയസ്സുളള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. തിരൂര്‍ സ്വദേശിനിയായ 27-കാരിയെയാണ് അറസ്റ്റിലായത്. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് തിരൂര്‍ എസ്.ഐ. ജലീല്‍ കറുത്തേടത്ത് അറസ്റ്റു ചെയ്തത്. മാതാവിന്റെ സംരക്ഷണം നല്‍കേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പോലീസ് പറഞ്ഞു.

കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസ്, ജ്യേഷ്ഠന്‍ റഫീഖ് എന്നിവര്‍ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്.

സ്ത്രീകളെ മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട് സ്‌നേഹംനടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ജയിലിലായ യുവതി ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെ കൈയില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണം വാങ്ങിയാണ് പോയതെന്നാണ് പോലീസ് പറയുന്നത്. ഭര്‍ത്തൃപിതാവിന്റെയും ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്.

യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് താമസിപ്പിച്ചത്. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 20 -ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഹാരിസിനെയും സഹായങ്ങള്‍ചെയ്ത സഹോദരന്‍ റഫീഖിനെയും പോലീസ് തിരഞ്ഞുവരികയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker